• Latest Updates

    കൃഷ്ണ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടവ



    വീടുകളില്‍ മറ്റുവിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നതില്‍ നിന്നും ഏറെ പ്രത്യേകത ഉണ്ട് കൃഷ്ണ വിഗ്രഹം സൂക്ഷിക്കുന്നതില്‍ . പൂജാമുറിയില്‍ കൃഷണ വിഗ്രഹം സൂക്ഷിക്കുന്നതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് . ശ്രീകൃഷ്ണ വിഗ്രഹം വീടുകളില്‍ സൂക്ഷികുന്ന വേളയില്‍ തന്നെ ഓടക്കുഴലും പ്രത്യേകം വാങ്ങി സൂക്ഷിക്കേണ്ടതുണ്ട് .

    കൃഷ്ണ വിഗ്രഹത്തോടൊപ്പം പശുവിന്റെയും പശുകുട്ടികളുടെയും വിഗ്രഹങ്ങള്‍ വയ്ക്കുന്നത് ഐശ്വര്യം കൊണ്ട് വരുമെന്നും പറയാറുണ്ട് .ഒരു വ്യക്തിയുടെ ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ അടയാളമായി മയില്‍‌പീലി കണക്കാക്കാറുണ്ട് .ഭഗവല്‍ വിഗ്രഹത്തോടൊപ്പം മയില്‍‌പീലി സൂക്ഷിക്കുന്നത് വീട്ടില്‍ സന്തോഷം നല്‍കുമെന്ന് വിശ്വാസവും നിലനില്‍ക്കുന്നുണ്ട് .

    No comments